തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ നാളെ മുതല്‍ നിരോധനാജ്ഞ, കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയിട്ടാല്‍ കണ്ടുകെട്ടും.

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലും പരിസരങ്ങളും ക്രിമിനൽ പ്രൊസീജിയർ കോഡ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിക്കൊണ്ട് സബ് ഡിവിഷണൽ മജിസ്ട്രേട്ട് കൂടിയായ സബ് കളക്ടർ എസ്.ഇലക്യ ഉത്തരവിട്ടു. 

നാളെ ചൊവ്വാഴ്ച്ച മുതലാണ്
 ഉത്തരവ് നിലവില്‍ വരിക.

ഇത്‌ പ്രകാരം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വാഹന പാർക്കിങ്ങ് അനുവദിക്കില്ല.

കൂട്ടം കൂടിയുള്ള ജനക്കൂട്ടത്തെ മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കില്ല.

മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ഒരു സമയം 5 പരാതിക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.

ജീവനക്കാരെയും അനാവശ്യമായി ഓഫീസിനകത്തോ വരാന്തയിലോ കൂട്ടം കുടി നിൽക്കാൻ അനുവദിക്കില്ല.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, തഹസിൽദാർ എന്നിവരെ ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിച്ച് വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്താൽ വാഹനം പിടിച്ചെടുത്ത് കണ്ടു കെട്ടാൻ തളിപ്പറമ്പ് ജോ. ആർ ടി ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് – 19 രോഗം വ്യാപകമായി പടരുന്നതിന്റെ
അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!