നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരിച്ചു

പിലാത്തറ: കെ എസ് ടി പി റോഡില്‍ മണ്ടൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി കടയുടമ മരിച്ചു.

പാണപ്പുഴ പഴയ പോസ്റ്റോഫിസിന് സമീപത്തെ ചോമ്പാളന്‍ മന്‍സില്‍ സി.എം.ഷെരീഫ് (62) ആണ് മരണപ്പെട്ടത്.

മണ്ടൂരില്‍ കാര്‍ സ്പാ സര്‍വ്വീസ് സ്റ്റേഷന്‍ നടത്തിവരികയായിരുന്നു.

പിലാത്തറ ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വരികയായിരുന്ന കാര്‍ എതിര്‍ഭാഗത്തെ ഇവരുടെ കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

മകന്‍ ഹസ്സനും തൊഴിലാളിയുമൊത്ത് കടയില്‍ നില്‍ക്കുകയായിരുന്നു ഷെരീഫ്.

കാറിന്റെ വരവ് കണ്ട് ഓടി രക്ഷപ്പെടവെയാണ് ദുരന്തം. മറ്റ് രണ്ട് പേരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഷെരീഫ് കണ്ണൂര്‍ മിംസ് ആശുപത്രിയിലാണ് മരിച്ചത്.

കുഞ്ഞിമംഗലത്തെ പരേതരായ ഹസ്സന്‍ കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

ഭാര്യ:അഞ്ചില്ലത്ത് സുലൈഖ. മക്കള്‍ :സാജിത, സാബിറ, സഫാന, ഹസ്സന്‍. മരുമക്കള്‍ :ഷബീര്‍ (പിലാത്തറ ) നൂറുദ്ദിന്‍ ( കുഞ്ഞിമംഗലം).

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!