പിലാത്തറ മണ്ടൂരില്‍ ടിപ്പറും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്, മിനിലോറി ഡ്രൈവര്‍ക്ക് ഗുരുതരം-

പിലാത്തറ: ടിപ്പര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ പത്തോടെ പിലാത്തറ കെ എസ് ടി പി റോഡില്‍ മണ്ടൂര്‍ ചുമടുതാങ്ങിയിലായിരുന്നു അപകടം.

പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 59 ഡി 347 ടിപ്പറും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ എല്‍ 64 സി 5681 നമ്പര്‍ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

മിനി ലോറി ഡ്രൈവര്‍ പയ്യന്നൂരിലെ പി.വി.അജുവിനെ(34) കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ മാത്തിലിലെ ജിതിന്‍(32), ആലക്കാട്ടെ ജയന്‍(38), എരമത്തെ ശ്രീജിത്ത്(35) എന്നിവരെ പയ്യന്നൂരിലെ സബ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിയാരം എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!