തളിപ്പറമ്പ് ഏഴാംമൈലില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ്: ദേശീയ പാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.15 നായിരുന്നു അപകടം.

പരിക്കേറ്റ പാപ്പിനിശേരി സ്വദേശി വണ്ണത്താന്‍ വളപ്പില്‍ കുമാരന്‍(61)നെ പരിയാരത്തെ കണ്ണൂര്‍ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 13 എജെ 67 സസ്‌കൂട്ടറിന് പിറകില്‍ കെഎല്‍ 59 കെ.459 ബസ് ഇടിക്കുകയായിരുന്നു.

ബസ്സ് സ്‌കൂട്ടറിയേയും വലിച്ച് 50 മീറ്റര്‍ ദൂരത്തെത്തിയാണ് നിന്നത്. ഇതിനിടെ ബസ് കെഎല്‍ 58 എസ്-19 കാറിനും കെഎല്‍ 8 ബിഎന്‍ 8726 സ്വിഫ്റ്റ് കാറിനും ഇടിച്ചു.

അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!