ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് മറിഞ്ഞ് ബന്ധുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു-

തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

പറശിനിക്കടവ് കോള്‍മൊട്ടയില്‍  ഇന്ന്‌
വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.

കോള്‍മൊട്ട പി.പി.ഹൗസില്‍ ഹിഷാം(18), ജിയാദ്(19)എന്നിവരാണ് മരിച്ചത്.

കെ.എല്‍13 ടി 6062 ബൈക്കില്‍ സഞ്ചരിക്കവെ മഴപെയ്തപ്പോള്‍ നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

ഇരുവരേയും ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ജബ്ബാറിന്റെ മകനാണ് ജിയാദ്. മാതാവ് റഷീദ. സഹോദരങ്ങള്‍: ജദീര്‍(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജാസിം, റിസ്വാന്‍, ജാദിയ.

അബൂദാബിയില്‍ ജോലിചെയ്യുന്ന ഹസന്റെ മകനാണ് ഹിഷാം. മാതാവ്: ഷഹനാസ്. സഹോദരങ്ങള്‍: ഷമ്‌ന, ഹാനിയ.

ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കബറടക്കം നാളെ ഉച്ചയോടെ കോടല്ലൂര്‍ മഹ്യുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!