പിലാത്തറയില്‍ ലോറിക്ക് പിറകില്‍ ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു, മരിച്ചത് പാലക്കാട് ആലത്തൂരിലെ സിക്കന്തര്‍.

പിലാത്തറ: പിലാത്തറ ദേശീയപാതയില്‍ വാഹനാപകടം, ക്ലീനര്‍ മരിച്ചു.

പരിയാരം പോലീസ് പരിധിയില്‍ പിലാത്തറ പിരക്കാതടം കെ എസ് ടി പി റോഡിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടം നടന്നത്.

റോഡ് അരികില്‍ നിര്‍ത്തിട്ടിരുന്നു കെ എല്‍ 27 അ 9752 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ പാലക്കാട് ആലത്തൂരിലെ സിക്കന്തര്‍(29) ആണ് മരിച്ചത്. 

അപകടം കാരണം കെ എല്‍ 64/685 നമ്പര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!