ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിയാരം പുളിയൂല്‍ സ്വദേശി മരിച്ചു-സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പുളിയൂലിലെ സമുദായ ശ്മശാനത്തില്‍-

പരിയാരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പരിയാരം പുളിയൂലിലെ ജിനേഷ് (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരക്ക് ദേശീയ പാതയില്‍ അലക്യം പാലത്തിന് സമീപത്തായിരുന്നു അപകടം.

ഭാര്യാസഹോദരന്‍ പ്രജീഷിനോടൊപ്പം പിലാത്തറ ഭാഗത്തേക്ക് പോകവെ അതേ ഭാഗത്തേക്ക് അരിയുമായി പോകുന്ന ലോറിയുമായി

കൂട്ടിയിടിച്ച് തെറിച്ചുവീണ ജിനേഷ് ലോറിയുടെ ടയറിനടിയിലേക്ക് വീഴുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

കൂടെയുണ്ടായിരുന്ന പ്രജീഷിന് (26) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച ജിനേഷ്. പോള്‍-റോസ്‌ലി ദമ്പതികളുടെ മകനാണ്.

ഭാര്യ: പ്രജിത. രണ്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.

സഹോദരങ്ങള്‍: ജിജി, ജിഷ.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് രണ്ടിന് പുളിയൂലിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!