പ്രതികൂല കാലാവസ്ഥ : മംഗലശ്ശേരിയില്‍ നാളെ നടക്കേണ്ട അഞ്ചാമത് മലബാര്‍ ജലമേള മാറ്റി വച്ചു

തളിപ്പറമ്പ് : അതിവര്‍ഷം തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മംഗലശേരി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഡി.ടി.പി.സിയും സംയുക്തമായി നടത്തുന്ന അഞ്ചാമത് മലബാര്‍ ജലമേള മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 3ന് നടത്താനാണ് ഇപ്പോഴുളള തീരുമാനം. ജലമേളക്ക് അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. മംഗലശേരി പുഴയില്‍നടക്കുന്ന വള്ളംകളി ആസ്വദിക്കാന്‍ ഇത്തവണ ജില്ലയിലെയും സമീപ ജില്ലയിലെയും ഒന്നരലക്ഷത്തിലോറെ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ 41 ടീമുകള്‍ മത്സര രംഗത്തുളളത്. മൂന്നുവര്‍ഷത്തെ ഇടവേളക്ക്‌ശേഷം നടക്കുന്ന വള്ളംകളി നാടിന്റെ ഉത്സവമാക്കി മാറ്റാനുളളശ്രത്തിലായിരുന്നു സംഘാടകര്‍.

ഇതിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മഴ ശക്തിപ്പെട്ട് കാലാവസ്ഥ പ്രതികൂലമായത്. പുരുഷന്‍മാരുടെ 25-15 പേര്‍ തുഴയുന്ന ചുരുളന്‍ വള്ളങ്ങളുടെ മത്സരവും 15പേര്‍ തുഴയുന്ന വനിതകളുടെ പ്രദര്‍ശന മത്സരവും നടക്കും. മംഗലശേരിയുടെ ചുരുളന്‍ വള്ളവും ഇത്തവണ മത്സരത്തിനുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!