ഇന്ധന വിലവര്‍ധനവിനെതിരേ യു.ഡി.എ.ഫും ഇടതുപാര്‍ട്ടികളും ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

കണ്ണൂര്‍ : അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധനവിനെതിരേ യു.ഡി.എ.ഫും ഇടതുപാര്‍ട്ടികളും ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നഗരങ്ങലില്‍ ബന്ദിന്റെപ്രതീതിയായിരുന്നു.

ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ കെ.എസ്.ആര്‍്.ടി.സിയുള്‍പ്പെടെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും ഓഫിസുകളും നിശ്ചലമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു.

സര്‍ക്കാര്‍ ജീവനക്കാരും സമരത്തിന് അനുകൂലിച്ചതോടെ സ്ഥാപനങ്ങളില്‍് ഹാജര്‍നില ഗണ്യമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും സമാനമായ അവസ്ഥയായിരുന്നു.

വിവിധയിടങ്ങളില്‍ ഹര്‍്ത്താല്‍ അനുകൂലികള് വാഹനങ്ങള് തടഞ്ഞെങ്കിലും വിവാഹ സംഘങ്ങളുടെ വാഹനങ്ങളും മറ്റും തടസമില്ലാതെ സര്‍വ്വീസ് നടത്തി. കണ്ണൂര് റെയില്‍വ്വേ സ്റ്റേഷനില്‍ ട്രെയിനിറിങ്ങിയ യാത്രക്കാര്‍ ഹര്‍്ത്താലില്‍ വലഞ്ഞു.

വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍് ഭക്ഷണകിറ്റ് വിതരണം ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. ഹര്‍്ത്താല്‍ ജനജീവിതത്തെ ബാധിച്ചെങ്കിലും ഇന്ധന വിലവര്‍ധനയോടുള്ള ജനങ്ങളുടെ അമര്‍ഷം പ്രകടമായി.

ജില്ലയില്‍ ഹര്‍്ത്താല്‍ സമാധാനപരമായിരുന്നു. ഹര്‍്ത്താല്‍ ദിനത്തില്‍് യു.ഡി.എഫും എല്‍.ഡി.എഫും കണ്ണൂരില്‍ പല കേന്ദ്രങ്ങളിലായി പ്രകടനങ്ങള്‍ നടത്തി.

You can like this post!

You may also like!