ക്ഷാമബത്തയല്ല അടിയാണ് കൊടുക്കേണ്ടതെന്ന് ബിഷപ്പ് മാര്‍ പാംപ്ലാനി. പ്രസംഗത്തിനെതിരെ കുറിപ്പുകള്‍ വൈറല്‍

കണ്ണൂര്‍ : മാറി മാറി വരുന്ന സര്‍ക്കാരുകളെ കുറ്റപ്പെടുത്താതെ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന രീതിയിലും
കോളേജധ്യാപകര്‍ക്ക് അടിയുടെ കുറവാണെന്നുമുളള ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ പ്രസംഗത്തിനെതിരെയുളള പ്രതികരണ്ണങ്ങള്‍ വൈറലാകുന്നു.

ഡിസംബറില് കണ്ണൂരില്‍ നടക്കുന്ന ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രചരണ പരിപാടിയിലാണ് മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വേദനിപ്പിക്കുന്ന തരത്തിലുളള പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ടായത്. ഒന്നര ലക്ഷം രൂപ ശംബളം വാങ്ങുന്നവര്‍ക്ക് ക്ഷാമബത്തയല്ല അടിയാണ് കൊടുക്കേണ്ടതെന്ന ബിഷപ്പ് മാര്‍ പാംപ്ലാനിയുടെ വാക്കുകള്‍ വിശ്വാസിയെന്ന് നിലയില്‍ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമല്ല വേദനിപ്പിച്ചത്.

ഇത് പ്രതിഷേധാര്‍ഹമാണ്. ഉദ്യേഗസ്ഥരെയും കര്‍ഷകരെയും ശത്രുക്കളാക്കിയല്ല കര്‍ഷക പ്രക്ഷോഭം നടത്തേണ്ടത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ചാണ്. മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ തെറ്റായ നയത്തിന്റെ ഫലമാണ് ഇന്ന് കൃഷിക്കാര്‍ അനുഭവിക്കുന്നത്.

അതിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ഒന്നടങ്കം സമരം നടത്തണം അല്ലാതെ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന രീതിയിലുള്ള പ്രസംഗവും പ്രസ്ഥാവനകളും ദയവുചെയ്ത് നിര്‍ത്തണം എന്ന തരത്തിലുളള പ്രതിഷേധക്കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്.

ഒരു കോളേജിലെ അധ്യാപികയുടെ വൈറലായ പ്രതിഷേധക്കുറിപ്പ് ചുവടെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട പിതാവേ,
ഞാന്‍ തളിപ്പറമ്പ് ഇടവകയിലെ അംഗവും ,ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജിലെ അധ്യാപികയുമാണ്.അതോടൊപ്പം എ.കെ.പി.സി.ടി.എ എന്ന അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്.

ഇടതുപക്ഷ സഹയാത്രികയാണെങ്കിലും പള്ളിയുമായി സഹകരിക്കുകയും ,എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരു നല്ല ക്രിസ്തു അനുയായി കൂടിയാണ്.മേല്‍പ്പറഞ്ഞ പ്രസംഗം വളരെ പ്രതിഷേധാര്‍ഹമാണ്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച വളര്‍ന്ന ഞാന്‍ 1988ല്‍ 1331 രുപയ്ക്ക് ജോലിയില്‍ കയറിയ ആളാണ്. 33 വര്‍ഷം സര്‍വ്വീസുള്ള എനിക്ക് 1.5 ലക്ഷം ശമ്പളം കിട്ടുന്നുമുണ്ട്. എന്നാല്‍ നെറ്റും, പിച്ച് ഡി യും ഒക്കെ കഴിഞ്ഞവര്‍ ഇന്ന് സര്‍വ്വീസില്‍ കയറുന്നത് 30 ന് മുകളില്‍ പ്രായമുള്ളപ്പോഴാണ്.

അവര്‍ക്ക് ലഭിക്കുന്നത് 55000 രൂപ.30 % നികുതി. എന്നിട്ടാണ് കോളേജധ്യാപകര്‍ക്ക് അടിയുടെ കുറവാണ് എന്ന് പിതാവ് പ്രസംഗിച്ചത്. ഞങ്ങളും സഭയുടെ മക്കളല്ലേ. ഉദ്യേഗസ്ഥരെയും കര്‍ഷകരെയും ശത്രുക്കളാക്കിയല്ല കര്‍ഷക പ്രക്ഷോഭം നടത്തേണ്ടത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ചാണ്.

അതല്ലേ ക്രിസ്തു പഠിപ്പിച്ചത്. വളരെ വിഷമ മുണ്ടാക്കി. പലരോടും ഉത്തരം പറഞ് മടുത്തു. പിതാക്കന്മാരെ വളരെ ബഹുമാനത്തോടെയാണ് കാണുന്നതും. മേല്‍വിഷയത്തില്‍ എല്ലാ പ്രതിഷേധവും അറിയിക്കുന്നു.

വളരെ വിഷമത്തോടെ
വളരെ ബഹുമാനത്തോടെ
ഷീല എം.ജോസഫ്

ഒരു വിശ്വാസിയെന്ന പേരില്‍ മറ്റൊരാളുടെ പ്രതിഷേധക്കുറിപ്പ് ഇങ്ങനെയാണ്

എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു് പറയട്ടെ. കഷ്ടതയനുഭവിക്കുന്ന കൃഷിക്കാരുടെ ആവശ്യം ഉന്നയിച് സമരം നടത്തേണ്ടത് അനിവാര്യമാണ് ന്യായവുമാണ് ‘ മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ തെറ്റായ നയത്തിന്റെ ഫലമാണ് ഇന്ന് കൃഷിക്കാര്‍ അനുഭവിക്കുന്നത്.

ഉദ.. അസിയാന്‍ കരാര്‍ ‘ ഉദാരവല്‍ക്കരണം: കോര്‍പ്പറേറ്റ് പ്രീണനം ‘അതിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ഒന്നടങ്കം സമരം നടത്തണം അല്ലാതെ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന രീതിയിലുള്ള പ്രസംഗവും പ്രസ്ഥാവനകളും ദയവുെചയ്ത് നിര്‍ത്തു.

ജനങ്ങളെ ഭിന്നിപ്പിക്കാനേ അത് ഉപകരിക്കുകയുള്ളു ക്രിസ്ത്യാനികളായ കര്‍ഷകര്‍ക്ക് മാത്രമായ ഒരു പ്രശ്‌നമല്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അതിന് യോജിച സമരമാണ് വേണ്ടത് ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാവരെയുകൂട്ടിയോജിപ്പിച്ച് കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ജീവനക്കാരും എല്ലാവരെയും കൂട്ടിയോജിപ്പിച്ച സമരമാണ് വേണ്ടത്. 

അല്ലാതെ സര്‍ക്കാര്‍ ജീവനക്കാരെയും സീ സ്ഥാന സര്‍ക്കാരിനെതിരെയുമുളള സമരമാക്കാനുള്ള നീക്കത്തിലെ കുടില ബുദ്ധി മനസിലാക്കാനുളള വിവരം വിശ്വാസികള്‍ക്ക് ഉണ്ട് ഇനിയെങ്കിലും മനസിലാക്കി പ്രവര്‍ത്തിക്കുക …

ഒരു വിശ്വാസി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!