എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി

തളിപ്പറമ്പ്: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും മറ്റ് വിമാനജോലിക്കാര്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ ക്ലാസ് നല്‍കി.

മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ ക്ലാസ് നല്‍കിയത്.

അടുത്ത ദിവസം കണ്ണൂരില്‍ നിന്നും ദുബായിലേക്ക് പോകുന്ന വിമാനത്തിന്റെ പൈലറ്റ്, കോ-പൈലറ്റ് മറ്റ് ക്രൂ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

10 പേരുടെയും ശ്രവ പരിശോധനയും മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടന്നു.

പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവരെ വിമാനത്തില്‍ പോകാന്‍ അനുവദിക്കുകയുള്ളൂ.

പി.പി.ഇ കിറ്റ് എങ്ങനെ ധരിക്കണം, ഏത് രീതിയിലാണ് അത് അഴിക്കേണ്ടത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സോദാഹരണ ക്ലാസാണ് നടന്നത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ്- 19ചികില്‍സക്ക് നേതൃത്യം നല്‍കുന്ന ഡോ.അരുണ്‍ ശ്രീ പരമേശ്വരന്‍ ക്ലാസെടുത്തു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ്, എ ആര്‍ എം ഒ ഡോ.കെ.പി.മനോജ് കുമാര്‍, ഡോ.എം.വി.ബിന്ദു, ഡോ.അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!