കാറ്ററിംഗ് ലേഖലയെ രക്ഷിക്കാന്‍ നടപടികള്‍ വേണം, എ കെ സി എ തളിപ്പറമ്പില്‍ ധര്‍ണാസമരം നടത്തി.

തളിപ്പറമ്പ്: ലോക്ഡൗണ്‍ കാരണം തകര്‍ന്ന കാറ്ററിംഗ് മേഖലയെ പുരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ആള്‍ കേരളാ കാറ്ററേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ഓഫീസിനുമുന്നില്‍ അടുപ്പുകൂട്ടി സമരവും ധര്‍ണയും നടത്തി.

സമരം എ.കെ.സി.എ. ജില്ലാ പ്രസിഡന്റ് പി. ജോയ് ഉദ്ഘാടനം ചെയ്തു. ഉമ്മര്‍പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

സി.എം. മഹറൂഫ്, അബ്ദുള്‍ നാസര്‍, നിസാര്‍ സാഹിര്‍ എന്നിവര്‍ പ്രസംഗിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ യോഗംഅനുശോചിച്ചു.

അതോടെപ്പം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള സൗജന്യ മാസ്‌ക്കുകള്‍ കമ്മറ്റി അംഗങ്ങള്‍ തളിപ്പറമ്പ് താസില്‍ദാര്‍ക്ക് കൈമാറി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!