അല്‍മഖര്‍ കോളേജ് ഓഫ് ശരീഅ കോളേജ് ഇസ്‌ലാമിക് സയന്‍സ് ദില്‍ക്കഷ് ആര്‍ട്‌സ് ഫെസ്റ്റ് 18, 19, 20 തീയതികളില്‍ നടക്കും

തളിപ്പറമ്പ്: അല്‍മഖര്‍ കോളേജ് ഓഫ് ശരീഅ കോളേജ് ഇസ്‌ലാമിക് സയന്‍സിലെ വിദ്യാര്‍ത്ഥി സംഘടനയായ അസാസ് അല്‍മഖര്‍ സംഘടിപ്പിക്കുന്ന ദില്‍ക്കഷ് ആര്‍ട്‌സ് ഫെസ്റ്റ് 18, 19, 20 തീയതികളില്‍ നടക്കും.

നാടുകാണി ദാറുല്‍ അമാന്‍ കന്‍സുല്‍ ഉലമ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി 18 ന് ഉച്ചക്ക് ശേഷം രണ്ടിന് അല്‍മഖര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സുഹൈല്‍ അസഖാഫ് മടക്കര ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉച്ചക്ക് ചിത്താരി കെ.പി.ഹംസ മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെ മൂന്ന് ദിവസം നീളുന്ന പരിപാടികള്‍ തുടങ്ങും. മുഹയിദ്ദീന്‍ ഫൈസി കയരളം നേതൃത്വം നല്‍കും.

രണ്ടിന് ഉദ്ഘാടന സെഷനില്‍ പ്രശസ്ത കഥാകൃത്ത് പി.കെ.പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന സാഹിത്യോത്സവിലെഅല്‍മഖര്‍ പ്രതിഭകളെ വേദിയില്‍ അനുമോദിക്കും.

തുടര്‍ന്ന് 4 വിഭാഗങ്ങളിലായി 120 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇത്തിഫാഖ്, ഇര്‍ത്തിബാത്, ഇത്തിഹാദ് എന്നീ 3 ടീമുകളില്‍ നിന്നുള്ള 250 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.

അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പാനല്‍ ഡിസ്‌കഷന്‍, ചാനല്‍ ഡിസ്‌കഷന്‍, ട്രാന്‍സിലേഷന്‍ സ്പീച്ച്, നശീദ, ഖവാലി തുടങ്ങിയ വ്യത്യസ്ത ഇനം പരിപാടികളും നടക്കും.

20 ന് വൈകുന്നേരം 6 ന് സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.അബൂബക്കര്‍ മുസലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും.

വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ബാഖവി അദ്ധ്യക്ഷത വഹിക്കും.

പി.പി.അബ്ദുല്‍ ഹക്കീം സഅദി, ജവാദ് നിസാമി, ഇബ്രാഹിം ബുഹാരി, അബ്ദുള്‍ മജീദ് അമാനി, ഇസ്മയില്‍ അമാനി ഉളിയില്‍ എന്നിവര്‍ പ്രസംഗിക്കും.

കലാപ്രതിഭകള്‍ക്കും വിജയികള്‍ക്കുമുള്ള സമ്മാന വിതരണം വേദിയില്‍ നടക്കുമെന്നും പി.എം.മഖ്ബൂല്‍ അഹമ്മദ്, പി.മുഹമ്മദ് യാസിന്‍, പി.എം. ഹൈദരലി, സി.എം. സുഹൈല്‍, കെ.എം.പി.മുബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!