അൽഫോൻസ റോസ് ജെറിക്ക് വീണ്ടും ബഹുമതി

തളിപ്പറമ്പ്: അൽഫോൻസ റോസ് ജെറിക്ക് വീണ്ടും ബഹുമതി. കണ്ണൂർ സി ബി എസ് ഇ സ്കൂൾ കലോൽസവത്തിൽ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഈ മിടുക്കി സ്വന്തമാക്കി.

തളിപ്പറമ്പ് സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഈ വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ മൂന്നാം റാങ്ക് അൽഫോൻസ കരസ്ഥമാക്കിയിരുന്നു.

കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ അധ്യാപകൻ കാരന്താനം ജെറി തോമസിന്റെയും തളിപ്പറമ്പ് ഫിസിയോ ക്യൂർ ഫിസിയോ തെറാപ്പി സെന്ററിലെ ഡോ.സീമ ജെറിയുടെയും മകളാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!