കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് റിസോര്‍സ് സെന്റര്‍ പഠന വൈകല്യ മാനേജ്‌മെന്റ് കോഴ്‌സ് പുതിയ ബാച്ചിലേക്കു അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ്(കണ്ണൂര്‍): കേരളാ ഗവണ്മെന്റിന്റെ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍(എസ്.ആര്‍.സി) അവധി ദിവസങ്ങളില്‍ മാത്രമായി നടത്തുന്ന സര്‍ട്ടിഫിക്കേറ്റ് ഇന്‍ മാനേജ്‌മെന്‍റ് ഓഫ് ലേര്‍ണിങ് ഡിസബിലിറ്റി(സി.എം.എല്‍.ഡി)കോഴ്‌സ് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.ആര്‍.സിയുടെ തളിപ്പറമ്പിലെ കണ്ണൂര്‍ ജില്ലാ പഠനകേന്ദ്രത്തില്‍ വച്ചാണ് കോഴ്‌സ് നല്‍കുന്നത്. ബസ് സ്റ്റാന്‍ഡിന് ഏതിര്‍ വശത്തുളള മഹാത്മാ ബില്‍ഡിംഗില്‍ ആണ് പഠനകേന്ദ്രം.

പുതിയ സാഹചര്യത്തില്‍ ക്ലാസുകള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കും. തളിപ്പറമ്പ് കേന്ദ്രത്തിലെ നാലാമത്തെ ബാച്ച് ആണ് ഇത്.

കോഴ്‌സ് കാലാവധി 6 മാസമാണ്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ എസ്.എസ്.എല്‍.സി യോടൊപ്പം ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ്. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8921272179, 6282880280 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ഒരു പഠനകേന്ദ്രമായ മൈന്‍ഡ് കെയര്‍ കൗണ്‍സിലിങ്ങ് സെന്റര്‍ മാനേജ്‌മെന്റ് ഓഫ് ലേര്‍ണിംഗ് ഡിസബിലിറ്റീസ്, ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിങ് എന്നീ കോഴ്‌സുകള്‍ വിജയകരമായി നടത്തി വരികയാണ്.

സ്‌റ്റേറ്റ് റിസോര്‍സ് സെന്ററിന്റെ ഏറ്റവും നല്ല പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് തളിപ്പറമ്പിലേത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!