ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

തളിപ്പറമ്പ്: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്.

കഴിഞ്ഞ 20നാണ് പെണ്‍കുട്ടിയെ കൊളത്തൂരിലെ വിജനമായ റബ്ബര്‍തോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ബസ് കാത്തുനില്‍ക്കവെ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തേര്‍ളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.

ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയില്‍ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത്. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈന്‍, എ എസ് ഐ എ.ജി.അബ്ദുള്‍റൗഫ്,

സീനിയര്‍ സി.പി.ഒമാരായ സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമായ ദിനേഷ്, വിപിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് ചോദ്യംചെയ്തു വരുന്ന വാഹിദിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!