തളിപ്പറമ്പില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രണ്ട് യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി

തളിപ്പറമ്പ്: ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രണ്ട് യുവാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പുളിമ്പറമ്പ് സ്വദേശികളായ സഹോദരങ്ങളെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈഷ്ണവം വീട്ടില്‍ ഗോപീകൃഷ്ണ(24), അര്‍ജുന്‍ കൃഷ്ണ(20) എന്നിവര്‍ക്കാണ് പരിക്ക്.

ഇന്ന് വൈകുന്നേരം അഞ്ചോടെ ദേശീയപാതയില്‍ തൃച്ചംബരം പൂക്കോത്ത്‌നടയിലാണ് സംഭവം. തലശേരിയില്‍ പഠിക്കുന്ന ഗോപീകൃഷ്ണയും അര്‍ജുന്‍കൃഷ്ണയും തങ്ങളുടെ കെഎല്‍34എ5929 നമ്പര്‍ റിറ്റ്‌സ് കാറില്‍ വരുമ്പോള്‍ വളപട്ടണം പാലം മുതലാണ് സംഭവങ്ങളുടെ തുടക്കം.

പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സത്യപ്രകാശന്‍ സഞ്ചരിച്ച കെ.എല്‍13 എഎം 6001 ഇന്നോവ കാറിന് റിറ്റ്‌സില്‍ സഞ്ചരിച്ചവര്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പൂക്കോത്ത് നടയില്‍ വെച്ച് ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞ് ഇവരെ മര്‍ദ്ദിച്ചെന്നാണ് പരാതി.

ഈ സമയം ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരനും പി.സത്യപ്രകാശനും സ്ഥലത്തുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഗോപീകൃഷ്ണ കാന്‍സര്‍ രോഗിയാണെന്നും മര്‍ദ്ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം മര്‍ദ്ദിച്ചതായാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്.

എന്നാല്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് കടന്നുപോകാന്‍ സൗകര്യം നല്‍കാതിരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും ഈ സമയത്ത് സത്യപ്രകാശിനൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രതീഷിനെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചുവെന്നും എ.പി.ഗംഗാധരന്‍ പറഞ്ഞു.

രതീഷ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!