ബിഎംഡബ്ല്യൂ കാറില്‍ ശവമടക്ക് ; വൈറലാകുന്നു

മരണശേഷമെങ്കിലും ആ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച മകന്റെ പ്രവര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. എത്ര വലുതായാലും അച്ഛന്റെ ആഗ്രഹം നടപ്പിലാക്കും എന്ന ദൃഢനിശ്ചയമാണ് നൈജീരിയക്കാരനായ അസുബുകെയെ ഇതുപോലൊരു പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്.

മകന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ അതു കാണാന്‍ കാത്തുനില്‍ക്കാതെ അച്ഛന്‍ മരിച്ചു. മരണശേഷമെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കുണമെന്ന തീരുമാനത്തിലായിരുന്നു അസുബുകെ. അച്ഛന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ശവപ്പെട്ടി വാങ്ങുന്നതിന് പകരം അസുബുകെ നേരെ പോയത് ബിഎംഡബ്ല്യൂ ഷോറൂമിലേക്കാണ്.

ഇന്ത്യന്‍ രൂപ 59 ലക്ഷത്തിലധികം വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറുതന്നെ വാങ്ങി ശവസംസ്‌കാരത്തിന്. ശവപ്പെട്ടിക്ക് പകരം ആഡംബര കാറില്‍ ആഡംബരമായിട്ട് തന്നെയായിരുന്നു സംസ്‌കാരം. ആറടി ആഴത്തിലുള്ള കുഴിവെട്ടി ബിഎംഡബ്ല്യൂ കാറിലായിരുന്നു അച്ഛന്റെ ശവമടക്കല്‍ നടത്തിയത്.

You can like this post!

You may also like!