കോറോം ആലക്കാടെ ആര്‍.എസ്.എസ് പ്രവത്തകന്റെ വീടിന് നേരെ ബോംബേറ്

പയ്യന്നൂര്‍: ആര്‍.എസ്.എസ് പ്രവത്തകന്റെ വീടിന് നേരെ ബോംബേറ്. കോറോം ആലക്കാടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ 1.30 ഓടെബോംബെറിഞ്ഞത്.

ഈ സമയം ബിജു വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നും എസ്.ഐ ടി.വി.ശശിധരന്റെ നേതൃത്വത്തില്‍ എത്തിയ ബോംബ് സ്‌ക്വാഡ്

നടത്തിയ പരിശോധനയില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി നിര്‍വ്വീര്യമാക്കി. സി.പി.എം പ്രവര്‍ത്തകന്‍ രാമന്തളി കാരന്താട്ടെ സി.വി. ധനരാജിന്റെയും അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രന്റെയും

രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് അക്രമ സംഭവമുണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചു വരുന്നതിനിടെയാണ് ബോംബേറ് നടന്നത്. സംഭവത്തില്‍ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!