ഞായറാഴ്ച്ചകളില്‍ ബസുകള്‍ കൂട്ടത്തോടെ ട്രിപ്പ് മുടക്കുന്നതിനെതിരെ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി

തളിപ്പറമ്പ്: ഞായറാഴ്ച്ചകളില്‍ ബസുകള്‍ കൂട്ടത്തോടെ ട്രിപ്പ് മുടക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുന്‍ ഏരുവേശിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെ ആവശ്യപ്പെട്ടു.

രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ 14 ബസുകള്‍ നിത്യേന 31 സര്‍വീസുകള്‍ നടത്തുന്ന ഏരുവേശിയില്‍ ഭൂരിഭാഗം ബസുകളും ഞായറാഴ്ച്ചകളില്‍ ട്രിപ്പ് മുടക്കുന്നത് കാരണം നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണെന്ന് എം.നാരായണന്‍ സമിതി മുമ്പാകെ പരാതിപ്പെട്ടു. വിഷയം ആര്‍.ടി.ഒ ക്ക് കൈമാറാന്‍ തീരുമാനിച്ചു.

മലപ്പട്ടം-മുനമ്പ്കടവ് പാലത്തിന്റെ വികസനം സംബന്ധിച്ച നിര്‍മ്മാണ ജോലികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും, നിരവധി തവണ ടെണ്ടര്‍ ചെയ്തിട്ടും ആരും പണി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും

അസി.എഞ്ചിനീയര്‍ വികസന സമിതിയെ അറിയിച്ചു.പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, അത് പൂര്‍ത്തിയാവുന്ന മുറക്ക് പണി ആരംഭിക്കുകയും ചെയ്യും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!