പൂക്കോയ തങ്ങള്‍ക്ക് കുടുംബ കൂട്ടായ്മയുടെയും നാട്ടുകാരുടെയും ആദരവ്

തളിപ്പറമ്പ്: ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കേണ്ടതല്ലെന്നും അത് മറ്റുള്ളവര്‍ക്ക് ചെറുതായെങ്കിലും ഉപകാരപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വത്തിന് വൈകിയെങ്കിലും പൊതു സമൂഹത്തിന്റെ ആദരവ്.

പൊതുപ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ സി എം പൂക്കോയതങ്ങളെ കുടുംബകൂട്ടായ്മയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആദരിച്ചു.

ജീവിതം തന്നെ പൊതുസമൂഹത്തിന്റെ ഉയര്‍ച്ചക്കായി മാറ്റിവെച്ച പൂക്കോയ തങ്ങളെ അദ്ദേഹത്തിന്റെ 64-ാം പിറന്നാളിനോടനുബന്ധിച്ചാണ് കുടുംബ കൂട്ടായ്മയും തൃക്കരിപ്പൂര്‍ കൂലേരി പൗരാവലിയും ചേര്‍ന്ന് ആദരിച്ചത്.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഉപഭോക്തൃസംരക്ഷണ സമിതി ഓഫീസില്‍ നടന്ന പരിപാടി റിട്ട.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ടി പി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.

പൂക്കോയ തങ്ങള്‍ സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. എം വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

റിട്ട.ഡി വൈ എസ് പി കൊയിലാണ്ടി ബാലകൃഷ്ണന്‍, സി കെ പി അഹമ്മദ്കുഞ്ഞി ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി, എ ജി അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

മുഹമ്മദ് മുനവ്വിര്‍, മുഹമ്മദ് മുബഷീര്‍ എന്നിവര്‍ക്ക് കെ പി അബൂബക്കര്‍ കല്ലായി ഖാസിം സ്മാരക മൊമന്റോകള്‍ കൊയിലാണ്ടി ബാലകൃഷ്ണന്‍ വിതരണം ചെയ്തു.

 ഹാഫിള് മുഹമ്മദ് ഷഫീക്ക്, മുഹമ്മദ് ഷാക്കിര്‍ പള്ളത്തില്‍, അബ്ദുള്‍ ഖാദര്‍ ഹാജി, കെ.പി.അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!