‘ക്യാമ്പിന്റെ’ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് അരലക്ഷം രൂപയുടെ ശുചീകരണ ഉപകരണങ്ങള്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പ് കോവിഡ-19 പ്രതിരോധ പ്രവര്‍ത്തനതിനാവശ്യമായ അര ലക്ഷം രൂപയുടെ ശുചീകരണ ഉപകരണങ്ങള്‍ കോളേജിന് സംഭാവന ചെയ്തു.

പ്രസിഡന്റ് ഡോ.കെ. രമേശന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.എന്‍ റോയിക്ക് ഇവ കൈമാറി.

സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡി.കെ.മനോജ്, ആര്‍ എം ഒ ഡോ.എസ്.എം.സരിന്‍, എ ആര്‍ എം ഒ ഡോ.കെ.പി.മനോജ്കുമാര്‍, ക്യാമ്പ് ജന: സെക്രട്ടറി കെ.വി ശ്രീകുമാര്‍, ജോ. സെക്രട്ടറി എം കെ മണി എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!