‘ഭീതിയല്ല., പ്രതിരോധമാണ്.’ ക്യാന്‍സര്‍ നിയന്ത്രിത ഗ്രാമം പദ്ധതിക്ക് പിന്തുണയുമായി വെള്ളാവ് തണല്‍ സ്വാശ്രയസംഘം

തളിപ്പറമ്പ് : പരിയാരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഭീതിയല്ല., പ്രതിരോധമാണ്.’ ക്യാന്‍സര്‍ നിയന്ത്രിത ഗ്രാമം പദ്ധതിക്ക് പിന്തുണയുമായി വെള്ളാവ് തണല്‍ സ്വാശ്രയസംഘം.

പദ്ധതിയുടെ കീഴില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തണല്‍ സ്വാശ്രയസംഘത്തിന്റെ കീഴില്‍ ജൈവ നേന്ത്രവാഴ കൃഷി ആരംഭിച്ചു. നൂറിലധികം വാഴകളാണ് ആദ്യ ഘട്ടത്തില്‍ സംഘം കൃഷി ചെയ്യുന്നത്.

കാന്‍സറിനെതിരെ ദീര്‍ഘകാല പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി കാന്‍സര്‍ നിയന്ത്രിത ഗ്രാമം എന്ന ലക്ഷ്യവുമായി രംഗത്തു വരുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് പരിയാരം ഗ്രാമ പഞ്ചായത്ത്.

മലബാര്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് ഉദ്ഘാടനം ചെയ്തു.

സി എം പ്രകാശന്‍ അദ്ധ്യക്ഷനായി, കൃഷി ഓഫീസര്‍ എം ഗംഗാധരന്‍, സി.ബാലകൃഷ്ണന്‍, വി.മുത്തുകൃഷ്ണന്‍, പി.രാമചന്ദ്രന്‍, ഏവി ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.

You can like this post!

You may also like!