തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ് :വാഹനം ഇടിച്ച് അംഗന്‍ വാടി ജീവക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ പള്ളേന്‍ വീട്ടില്‍ റീന (48), ചിന്‍മയ സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയ പുരയില്‍ ഗീത (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഗീതയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും റീനയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ഫാറൂഖ് നഗറിലെ അംങ്കണവാടി ജീവനക്കാരാണ്.

ഇന്ന് വൈകുന്നേരം 4.15 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കൂവേരി കൊട്ടക്കാനത്തെ എം.വി. മഹേഷ് ഓടിച്ചിരുന്ന ആള്‍ട്ടോ കാര്‍ റോഡ് സൈഡിലൂടെ നടന്ന് പോകുകയായിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. നിര്‍ത്താതെ പോയ കാര്‍ മന്ന ട്രാഫിക് ജംഗ്ഷനില്‍ വച്ച് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മഹേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!