വണ്ണാത്തിപ്പുഴയില്‍ രണ്ടരലക്ഷം കാര്‍പ്പ് മല്‍സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പരിയാരം: വണ്ണാത്തിപ്പുഴയില്‍ കാര്‍പ്പ് മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതി 2020-21 ന്റെ ഭാഗമായി നടന്ന പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപിക്കല്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയില്‍ ടി വി രാജേഷ് എം.എല്‍ എ കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

2.5 ലക്ഷം കാര്‍പ്പ് മല്‍സ്യകുഞ്ഞുങ്ങളെയാണ് പുഴയില്‍ നിക്ഷേപിച്ചത്.

ചടങ്ങില്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷത നിര്‍വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി ചന്തന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ എന്‍ കെ സുജിത്ത്‌, മാടായി മത്സ്യ ഭവന്‍ ഓഫീസര്‍ ടി ആര്‍ രാജേഷ് അക്വാകള്‍ചര്‍ പ്രമോട്ടര്‍ മയൂരവാസന്‍ എഎന്നിവര്‍ പ്രസംഗിച്ചു.

 

  

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!