ജനതാ കര്‍ഫ്യു ലംഘിച്ചു; മുയ്യം ഹൈദ്രോസ് മസ്ജിദ് ഭാരവാഹികള്‍ക്കും ഖത്തീബിനും എതിരെ കേസ്.

തളിപ്പറമ്പ്: ജനതാ കര്‍ഫ്യൂ ലംഘിച്ച് ഇന്നലെ മഗ്‌രിബ് നമസ്‌ക്കാരം സംഘടിപ്പിച്ച പള്ളി കമ്മറ്റി ഭാരവാഹികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് പേസെടുത്തു.

മുയ്യം ഹൈദ്രോസ് പള്ളി കമ്മറ്റി പ്രസിഡന്റ് മൂസാന്‍കുഞ്ഞി. ഖത്തീബ് കെ.സി.അഷറഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇന്നലെ രാത്രി ഏഴിന് 22 പേരെ പങ്കെടുപ്പിച്ച് പള്ളിയില്‍ നമസ്‌ക്കാരം നടത്തിയതിനാണ് കേസ്.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത നൗഷാദ്, അബ്ദുള്‍റഹ്മാന്‍, അഫ്‌സല്‍, മൊയ്തു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെയും കേസുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!