വഖഫ് ഭൂമിയില്‍ സി ഡി എം ഇ എ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും, തടയണമെന്ന് തളിപ്പറമ്പ് നഗരസഭക്കും ഉത്തരവ്

 

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ മുസ്ലിം എജ്യൂക്കേഷണല്‍ അസോസിയേഷന് (സി ഡി എം ഇ എ) വഖഫ് ബോര്‍ഡ് ലീസിന് നല്‍കിയ വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കെ മുഹമ്മദ് അഷറഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. സി ഡി എം ഇ എക്ക് ലീസിന് നല്‍കിയ റീസര്‍വേ 146-1 ബി യില്‍ പെട്ട 22.39 ഏക്കര്‍, റീസര്‍വേ-147 ല്‍ പെട്ട 2.61 ഏക്കര്‍ എന്നീ വസ്തുവകകളില്‍ പുതുതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെയാണ് ഉത്തരവ്.

2014 ലെ 20(2) വഖഫ് നിയമപ്രകാരം വഖഫ് വസ്തുവകകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് ബോര്‍ഡിന്റെ മുന്കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥ നിലവിലുണ്ട്.

ഇതിനായി മുതവല്ലി ബോര്‍ഡ് മുമ്പാകെ അപേക്ഷ നല്‍കുകയോ ബോര്‍ഡ് നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല.

കൂടാതെ വഖഫ് റൂള്‍സ് 98(2) പ്രകാരം വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖഫ് വസ്തുവില്‍ നിര്‍മ്മാണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സി ഡി എം ഇ എയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.

ഇവിടങ്ങളില്‍ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ നിര്‍മ്മാണത്തിന് അനുമതി പത്രം നല്‍കരുതെന്നാണ് വഖഫ് ബോര്‍ഡിന്റെ കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വഖഫ് വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കണമെന്ന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മറ്റിക്കും വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!