ചന്തപുര- കണ്ണപുരം ബൈപ്പാസ് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ടി.വി.രാജേഷ് എംഎല്‍എ, പ്രവൃത്തി സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു.

പിലാത്തറ:കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധുനിക നിലവാരത്തില്‍ നവീകരിക്കുന്ന ചന്തപ്പുര- മെഡിക്കല്‍ കോളേജ് – ശ്രീസ്ഥ-പട്ടുവം- വെള്ളിക്കീല്‍-ഒഴക്രോം-കണ്ണപുരം റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടന്‍ പൂര്‍ത്തികരിക്കാന്‍ ടി.വി രാജേഷ് എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കി.

ലോക്ഡൗണിന്റെ ഭാഗമായി പ്രവൃത്തി നിര്‍ത്തിവെച്ചിരുന്നത് സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പ്രവൃത്തി വീണ്ടും പുന:രാരംഭിച്ചു. തുമ്പോട്ട-കടന്നപ്പള്ളി വരെ 2 കി.മി റോഡ് ടാറിംഗ് ആരംഭിച്ചുകഴിഞ്ഞു.

മെയ് 20 നകം പ്രസ്തുത ഭാഗം പൂര്‍ത്തിയാക്കാന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രസ്തുത മേഖലയിലെ പ്രവൃത്തി എം എല്‍ എ നേരിട്ട് വിലയിരുത്തി. മുള്ളൂല്‍-പറവൂര്‍-വെള്ളിക്കില്‍ ജെം സ്‌കൂള്‍ വരെ രണ്ടര കിലോമിറ്റര്‍ പൂര്‍ത്തിയായി. കണ്ണപുരം-പാളിയത്ത്‌വളപ്പ് വരെയുള്ള ടാറിംഗ് മെയ് അവസാന വാരം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

നേരത്തെ ഒഴക്രോം-പാളിയത്ത്‌വളപ്പ് വരെ 2 കി.മി റോഡ് ഒന്നാംഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു. മാറ്റി സ്ഥാപിക്കാനുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കാന്‍ വൈദ്യൂതി വകുപ്പിനോട് എം എല്‍ എ ആവശ്യപ്പെട്ടു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കി.മി റോഡ് സംസ്ഥാന പാത നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് 38.89 കോടി രൂപയാണ് അനുവദിച്ചത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!