ചാണോക്കുണ്ട് പാലം-കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പിറ്റേദിവസം തന്നെ പരിഹാരം കണ്ട് ഉദ്യോഗസ്ഥര്‍

കരുവഞ്ചാല്‍: ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ചാണോക്കുണ്ട് പാലം തടിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം നടത്താന്‍ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലം നിര്‍മ്മിക്കുന്ന സ്ഥലത്തെത്തിയത്.

അപ്രോച്ച് റോഡിന്ന് വീതി കുറവാണെന്നും, റോഡിന്റെ രണ്ടു് ഭാഗത്തേയും മരങ്ങള്‍ മുറിച്ചിട്ടില്ലെന്നും, റോഡിന്റെ വളവു് അശാസ്ത്രീയമായ രീതിയിലാണ് ഉള്ളതെന്നും, റോഡിന്റെ ഉയരം ഒരു മീറററോളം ഉയര്‍ത്താനുണ്ടെന്നും, ശാസ്ത്രീയമായി ഓവുചാല്‍ നിര്‍മിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.

പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികള്‍ നടത്താനും ഉദ്ദേശിച്ചിരുന്നു.

തുടര്‍ന്ന് തടിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നേതാക്കള്‍ ബദ്ധപ്പെട്ടവരുമായി ഫോണില്‍ സംസാരിക്കുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രതീഷ് ചന്ദ്ര, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കമലാക്ഷന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഭരതന്‍, ഓവര്‍സീയര്‍ അല്‍ബര്‍ട്ട് എന്നിവര്‍ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി.

പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി നിര്‍മിക്കുന്ന അപ്രോച്ച് റോഡിന്റെ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിച്ച് പാലം ഗതാഗതത്തിന്ന് തുറന്നു കൊടുക്കണമെന്ന് തടിക്കടവ് മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

റോഡിനിരുവശത്തിലുമുള്ള മരങ്ങള്‍ മുറിച്ചു നീക്കാമെന്നും, പിഡബ്ലുഡിയുടെ സ്ഥലം സര്‍വേ നടത്തി അടയാളപ്പെടുത്താമെന്നും, റോഡ് വാട്ടര്‍ ലവല്‍ കണക്കാക്കി ഉയര്‍ത്തുമെന്നും, രണ്ടു ഭാഗത്തും ബസ്‌ബേ ഉള്‍പ്പെടെ നിര്‍മിക്കുമെന്നും, റോഡിന് ഓവുചാല്‍ നിര്‍മിച്ച് പരമാവധി വീതി ലഭ്യമാക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, പഞ്ചായത്ത് അംഗം പി.ജെ.മാത്യു, ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.ഡി.സാബൂസ്, ബ്ലോക്ക് ജനറല്‍ സെകട്ടറിമാരായ എം.വി.ശിവദാസന്‍, ജോസ് ഏത്തക്കാട്ട്, മണ്ഡലം പ്രസിഡണ്ട് മൈക്കിള്‍ പാട്ടത്തില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സജി കീടാരത്തില്‍, ലാലിച്ചന്‍, വക്കച്ചന്‍ കുഴിമറ്റം, ജോഷി പൂക്കൂടി, സണ്ണി പുല്ലുവേലില്‍, ബിജു കുര്യന്‍, ജനകീയ കമ്മറ്റി അംഗങ്ങളായ സി.എച്ച്. മുനീര്‍, ആഷിഖ്, സി.എം.അബ്ദുള തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!