ചപ്പാരപ്പടവ് ജാമിഅഃ ഇര്‍ഫാനിയ്യ 28ാം വാര്‍ഷിക സമ്മേളനവും ഇരുപതാം സനദ് ദാന സമ്മേളനവും നാളെ മുതല്‍

തളിപ്പറമ്പ്: ചപ്പാരപ്പടവ് ജാമിഅഃ ഇര്‍ഫാനിയ്യ 28ാം വാര്‍ഷിക സമ്മേളനവും ഇരുപതാം സനദ് ദാന സമ്മേളനവും നാളെ മുതല്‍ 23 വരെ ചപ്പാരപ്പടവ് ഖിള് രിയ നഗറില്‍ നടക്കും.

നാളെ വൈകിട്ട് 7 ന് വി. മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 23 ന് സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാത്രി 10 ന് ഖുതുബിയ്യത്ത് സദസ് നടക്കും. 21 ന് വൈകിട്ട് മൂന്നിന് അജ്മീര്‍ മൗലീദ് സദസ്, നാലിന് സമ്മേളനം സയ്യിദ് ഹാശിം അലി നദ് വി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് മഹാന്മാരുടെ ഭാഷയും ശൈലിയും എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും.

22 ന് രാവിലെ 7 ന് ചപ്പാരപ്പടവ് മഖാം സിയാറത്ത്. 10 ന് നടക്കുന്ന സെഷന്‍ പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് മഹല്ല് സംഗമം സയ്യിദ് ഉമ്മര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നാലിന് നടക്കുന്ന സെഷന്‍ സയ്യിദ് ഷരീഫ് തങ്ങള്‍ ഇര്‍ഫാനി മഖ്ദൂമി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 23 ന് രാവിലെ 10 ന് പ്രവാസി സംഗമവും ഉച്ചക്ക് ഒന്നിന് ബദര്‍ മൗലീദും നടക്കും.

വൈകുന്നേരം 4 ന് സമാപന സമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാര്‍, പി കെ പി അബ്ദുസലാം മുസ് ലിയാര്‍, എം ടി അബ്ദുല്ല മുസ് ലിയാര്‍ പി.പി ഉമര്‍ മുസലിയാര്‍ എന്നീ പ്രമുഖരും പങ്കെടുക്കും.

രാത്രി 7 ന് സനദ് ദാനവും നസ്വീഹത്തും നടക്കും. തുടര്‍ന്ന് നടക്കുന്ന ദുആ മജ്‌ലിസോടെ പരിപാടികള്‍ സമാപിക്കും. തളിപ്പറമ്പില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒ. കെ. ഇബ്രാഹിം കുട്ടി, എം. ഉമ്മര്‍ ഫൈസി ഇര്‍ഫാനി, കെ. മുഹമ്മദ് ഷരീഫ് ഫൈസി ഇര്‍ഫാനി, പി. പി. അഷ്‌റഫ് ഫൈസി ഇര്‍ഫാനി അടിച്ചേരി, ടി. കെ. സുലൈമാന്‍ ഫൈസി ഇര്‍ഫാനി പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!