ചെറുപുഷ്പമിഷന്‍ ലീഗിന്റെ പ്രസക്തി വര്‍ദ്ധിച്ചു.മോണ്‍.ഡോ.അലക്‌സ് താരാമംഗലം

തളിപ്പറമ്പ്: കുട്ടികളില്‍ അഗാധമായ ദൈവിക ബോധ്യം വളര്‍ത്തിയെടുക്കുക എന്ന പുണ്യകര്‍മ്മത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ചെറുപുഷ്പ മിഷന്‍ ലീഗ് നടത്തി വരുന്നതെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍.ഡോ.അലക്‌സ് താരാമംഗലം.

  തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ പരിഷ് ഹാളില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത മാനേജിംഗ് കമ്മറ്റി യോഗവും 2020-22 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം കടിച്ചുകീറുന്ന നിലയിലേക്ക് മനുഷ്യസമൂഹം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു.

ജോ. സെക്രട്ടെറി ഷേര്‍ളി പാമ്പനാല്‍ മാനേജിംഗ് കമ്മറ്റി റിപ്പോര്‍ട്ടും സെക്രട്ടറി സുനില്‍ കല്ലിടുക്കില്‍ കണക്കും അവതരിപ്പിച്ചു.

അതിരൂപത ഡയരക്ടര്‍ ഫാ.ജോസഫ് വേങ്ങക്കുന്നേല്‍, അന്തര്‍ദേശീയ ജോ. സെക്രട്ടറി ഫാ.ആന്റണി തെക്കെ മുറിയില്‍, സംസ്ഥാന മിഷന്‍ ലീഗ് പ്രസിഡന്റ് ബിനു മാങ്കൂട്ടം, ജനറല്‍ ഓര്‍ഗനൈസര്‍ ബിജു മണ്ണനാല്‍, സിസ്റ്റര്‍ റോഷ്‌നി എഫ്‌സിസി എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!