ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ചെറുപുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുളപ്രയിലെ വയലിങ്കല്‍ ചാക്കോ ഡെയ്‌സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആല്‍ബിന്‍ ചാക്കോ (15) ആണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

ഇന്ന് രാവിലെ ആല്‍ബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് കണ്ടത്. ഉടന്‍ ചെറുപുഴ സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സഹോദരങ്ങള്‍ : അമല്‍ ചാക്കോ, അലന്‍ ചാക്കോ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!