ചെറുതാഴം ഹനുമാരമ്പലം മഹോല്‍സവം ഇന്നാരംഭിക്കും

പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിലെ ഈ വര്‍ഷത്ത മഹോത്സവം ഇന്നാരംഭിക്കും.

10 വരെ നീണ്ടുനില്‍ക്കുന്ന മഹോല്‍സവത്തോടനുബന്ധിച്ച് നിരവധി അദ്ധ്യാത്മിക കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചതായി ക്ഷേത്രം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏക ക്ഷേത്ര ദര്‍ശനത്തിലൂടെ നാലമ്പല ദര്‍ശന സായൂജ്യംലഭിക്കുന്ന പ്രസിദ്ധ ശ്രീരാമസ്വാമി ക്ഷേത്രം കൂടിയാണ് രാഘവപുരം.

ഹനുമാരുടെ ചൈതന്യപ്രഭാവത്താല്‍ ഹനുമാരമ്പലമെന്ന പേരില്‍ പ്രസിദ്ധമായ ക്ഷേത്രത്തില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വന്നത്.

ശ്രീകോവിലുകളുടെ ചെമ്പ് പാകല്‍ പ്രവൃത്തി, മണ്ഡപ നിര്‍മ്മാണം, ഊട്ടുപുര നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ക്ഷേത്ര തിരുമുറ്റത്ത് മനോഹരമായ വിലിയ നടപ്പന്തല്‍ നിര്‍മ്മാണവും ആരംഭിച്ചു.

ഇന്ന് വൈകുന്നേരം ആറിന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി വാരണക്കോട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും ക്ഷേത്രം തന്ത്രി കരുമാരത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് കുറയും പവിത്രവും സ്വീകരിക്കുന്നതോടെ ഉത്സവപരിപാടികള്‍ ആരംഭിക്കും.

രാത്രി 7 ന് കൊടിയേറ്റം, തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാവതി ഉദ്ഘാടനം ചെയ്യും.

സേവാ സമിതി പ്രസിഡണ്ട് എ.ഡി. നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. 8.30 ന് അഷ്ടമച്ചാല്‍ കലാസംഘം അവതരിപ്പിക്കുന്ന ചരടുകുത്തി കോല്‍ക്കളി, 4 ന് രാത്രി 8.30 ന് സാംസ്‌കാരികസഭ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പീത ഉദ്ഘാടനം ചെയ്യും.

സിനിമ നിര്‍മ്മാതാവ് മൊട്ടമ്മല്‍ രാജന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ഗ്രാമം പ്രതിഭ പയ്യന്നൂര്‍ അവതരിപ്പിക്കുന്ന ദശാവതാരം നൃത്തശില്പം 5 ന് കോട്ടക്കല്‍ രാജു മോഹനനും സംഘവും അവതരിപ്പിക്കുന്ന കഥകളി സീതാ സ്വയംവരം, പ്രതിഷ്ഠാദിനമായ 6 ന് രാത്രി 9.00 ന് മെഗാ തിരുവാതിരയും നൃത്തസന്ധ്യയും, 7 ന് രാത്രി 10.3 ന് തിരുമുല്‍ കാഴ്ച, 8 ന് രാത്രി 10 മണിക്ക്
ഗാനമേള. 9 ന് രാത്രി 10.30 ന് പള്ളിവേട്ട. 10 ന് രാവിലെ ആറാട്ട്. തുടര്‍ന്ന് കൊടിയിറക്കം ഉച്ചയ്ക്ക് ആറാട്ട് സദ്യ. ക്ഷേത്രകലകളായ ചാക്യാര്‍ക്കൂത്ത്.

ഓട്ടം തുളളല്‍, കഥകളി, തായമ്പക, അക്ഷരശ്ലോകസദസ് എന്നിവയും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സേവാസമിതി പ്രസിഡണ്ട് എ.ഡി.നമ്പ്യാര്‍ സെക്രട്ടറി സി.എന്‍.വേണുഗോപാലന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, കെ.കണ്ണന്‍, കെ.വി.ജയചന്ദ്രന്‍, എം.വി.മനോജ് എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!