ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും കളിയാട്ട മഹോത്സവവും 25 മുതല്‍ 31 വരെ വരെയും ഫെബ്രുവരി 9 മുതല്‍ 12 വരെയും

പിലാത്തറ:ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവവും കളിയാട്ട മഹോത്സവവും 25 മുതല്‍ 31 വരെ വരെയും ഫെബ്രുവരി 9 മുതല്‍ 12 വരെയും വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

25 ന് വൈകുന്നേരം 5 ന് സുവനീര്‍ പ്രകാശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിക്കും. മാടക്ക ദാമോദരന്‍ അധ്യക്ഷത വഹിക്കും.

രാത്രി 7 ന് അഷ്ടമച്ചാല്‍ കലാ സംഘത്തിന്റെ കോല്‍ക്കളിയും ചരട്കുത്തിക്കളിയും.

26 ന് വൈകുന്നേരം 5 ന് ചെറുവിച്ചേരി ചുഴലി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര.

രാത്രി 7 ന് നടക്കുന്ന ആദരവ് സമ്മേളനം മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം എല്‍എ അധ്യക്ഷത വഹിക്കും.

മുന്‍ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാല്‍ വിവിധ രംഗങ്ങളിലെ പ്രഗല്‍ഭരെ ആദരിക്കും.

27 ന് വൈകുന്നേരം ആറിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇ.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

28 ന് വൈകുന്നേരം ആറിന് ആധ്യാത്മിക സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു അധ്യക്ഷത വഹിക്കും.

രാത്രി 7 ന് തിരുവാതിരോത്സവം. 30 ന് രാത്രി 7ന് തായമ്പക, 31 ന് രാവിലെ 8ന് സര്‍വൈശ്വര്യ പൂജ, ഉച്ചക്ക് 12ന് പ്രസാദ ഊട്ട്.

ഫെബ്രുവരി 9 ന് രാവിലെ ആറിന് ഗണപതിഹോമം, വൈകുന്നേരം ഏഴിന് കളിയാട്ടം ആരംഭം.

10ന് രാത്രി 10 ന് കാഴ്ച്ച വരവ്. 12 ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 4 ന് പുതിയ ഭഗവതിയുടെ തിരുമുടി നിവരല്‍, രാത്രി 8 ന് ആറാടിക്കല്‍, 10 ന് കളിയാട്ട സമാപനം.

എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് എം.അജയന്‍, പി.നാരായണന്‍, കെ.എം.കരുണാകരന്‍, എം.കൃഷ്ണന്‍, എം.പി.നാരായണന്‍ എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!