ടോക്കണെടുത്ത് കുട്ടിയെ പരിശോധിപ്പിക്കാനെത്തിയ വീട്ടമ്മയെ അധിക്ഷേപിച്ച കുട്ടികളുടെ ഡോക്ടര്‍ ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ പെടാതെ തടിയൂരി

തളിപ്പറമ്പ്: വീട്ടില്‍ ടോക്കണെടുത്ത് കുട്ടിയെ പരിശോധിപ്പിക്കാനെത്തിയ വീട്ടമ്മയെ അധിക്ഷേപിച്ച കുട്ടികളുടെ ഡോക്ടര്‍ ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ പെടാതെ തടിയൂരി.

തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഡോക്ടറുടെ വീട്ടില്‍ ടോക്കണെടുത്ത് കുട്ടിയെ കാണിക്കാനെത്തിയ
വീട്ടമ്മയോട് നിങ്ങള്‍ക്ക് എവിടെ നിന്ന് ടോക്കണ്‍ കിട്ടിയെന്ന് ചോദിച്ചാണ് ഡോക്ടര്‍ അധിക്ഷേപിച്ചത്. ഭര്‍ത്താവ് രാവിലെ വന്ന് ഇവിടെ നിന്നു തന്നെ എടുത്തതാണെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചെവിക്കൊണ്ടില്ല.

ആളുകളുടെ മുന്നില്‍വച്ച് മോശമായ ഭാഷയില്‍ അധിക്ഷേപിച്ച് കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധിക്കാതെ ഇവരെ ഇറക്കിവിടുകയും ചെയ്തു.  കുട്ടിയെ സ്ഥിരമായി കാണിക്കാറുളള ഡോക്ടര്‍ അപമാനിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ വീട്ടമ്മ  ഇതിനെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഡോക്ടര്‍ പുലിവാലുപിടിച്ചത്.

നേരത്തേയും രോഗികളോട് കയര്‍ത്തു സംസാരിക്കാറുള്ള ഈ ഡോക്ടര്‍ക്കെതിരെ പരാതികള്‍ വ്യാപകമായിരുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടത്. ഒടുവില്‍ വീട്ടമ്മയോട് മാപ്പുപറഞ്ഞാണ് ഇദ്ദേഹം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!