മദ്യം കടത്തുകയായിരുന്ന രണ്ടുപേരെയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ സംഘം പിടികൂടി

തളിപ്പറമ്പ്: മദ്യം കടത്തുകയായിരുന്ന രണ്ടുപേരെയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് സംഘം പിടികൂടി. ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ്

തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫിസ് സംഘം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സഹിതം രാമന്തളി ചിറ്റടിയിലെ പനയന്‍ ഹൗസില്‍ പി.രാജനെ(45) അറസ്റ്റ് ചെയ്തത്.

ആലക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആലക്കോട് ടൗണിന് സമീപം വെച്ച് കെഎല്‍ 59 എസ് 9316 പിയാജിയോ ആപ്പേ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 11.500 ലിറ്റര്‍ വിദേശമദ്യം സഹിതം വെള്ളാട് തടിക്കടവിലെ മുക്കിരിക്കടവത്ത് വീട്ടില്‍ എം.കെ.ഷെരീഫ്(27) എന്നയാളെയും അറസ്റ്റ് ചെയ്തു.

റെയിഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി.മധുസൂദനന്‍, പി.വി.ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ടി.എന്‍.മനോജ്, പി.കെ.രാജീവ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 പിടിച്ചെടുത്ത ഓട്ടോറിക്ഷ കണ്ടുകെട്ടുമെന്ന് എക്സൈസ് അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!