നാട്ടുകാര്‍ രംഗത്തിറങ്ങി, മഠത്തിലെ കുളം ഇനി നാടിന്റെ ജലശ്രോതസ്

തളിപ്പറമ്പ്: ശുചീകരണ ദിനത്തില്‍ ജലശ്രോതസിന് പുനര്‍ജനിയേകി നാട്ടുകാര്‍ മാതൃകയായി.

ആന്തൂര്‍ നഗരസഭയിലെ പുന്നക്കുളങ്ങര-21-ാം വാര്‍ഡിലെ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മഠത്തിലെ കുളമാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് ശുചീകരിച്ചത്.

കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ഒരു സംഘം യുവാക്കളാണ് കുളം വൃത്തിയാക്കിയത്.

മുന്‍കാലങ്ങളില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ ഇവിടെ കുളിക്കുന്നതിന് ആളുകള്‍ എത്തിയിരുന്നു.

കൃഷിയാവശ്യത്തിനും നീന്തല്‍ പരിശീലനത്തിനും നിരവധിപേര്‍ കുളത്തിനെ ആശ്രയിക്കാറുണ്ടായിരുന്നു.

കുളത്തില്‍ ചെളി നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

നാല് മോട്ടോറുകള്‍ സ്ഥാപിച്ച് കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിച്ചതിന് ശേഷമാണ് 26 യുവാക്കളടങ്ങുന്ന സംഘം കുളം ഉപയോഗയോഗ്യമാക്കിയത്.

വാര്‍ഡ് കൊണ്‍സിലര്‍ പി.കെ.മുജീബ്‌റഹ്മാന്‍ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വികസന സമിതി കണ്‍വീനര്‍ എ.വി.പ്രേമന്‍, പ്രഫ.പി.ടി.ജോസഫ്, പി.മോഹനന്‍, പ്രജിത്ത് കുറ്റിപ്രത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!