കണ്ടങ്കാളി പെട്രോളിയം പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

പരിയാരം: കണ്ടങ്കാളി പെട്രോളിയം പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. നേരത്തേ അതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇനി ഒരു തുണ്ടു ഭൂമി പോലും കേരളത്തില്‍ ഏറ്റെടുത്തു നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അദ്ധേഹം പറഞ്ഞു.

പരിയാരത്തെ കണ്ണുര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇതു വരെ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോട്ടു പോയതോടെ പദ്ധതി ഉപേക്ഷിക്കേണ്ട നില വന്നിരിക്കുകയാണ്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 100 ഏക്കറോളം വയല്‍ ഏറ്റെടുത്ത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ഇന്ത്യയിലെ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ സംയുക്തമായി എണ്ണ സംഭരിച്ച് റീട്ടെയിലര്‍ പെട്രോള്‍ പമ്പുകളിലെത്തിക്കുന്ന പദ്ധതിക്കെതിരെ വലിയ രീതിയിലുളള ജനകീയ സമരമാണ് നടന്നു വരുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!