എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉമ്മര്‍ പെരുവണയെ മര്‍ദ്ദിച്ചതായി പരാതി

തളിപ്പറമ്പ്: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉമ്മര്‍ പെരുവണയെ മര്‍ദ്ദിച്ചതായി പരാതി. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്.

വൈകിട്ട് 7.30 ഓടെ ഉമ്മര്‍ പെരുവണയുടെ ചിക്കന്‍ കടയിലെത്തിയ എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജാസിര്‍ പെരുവണ ഉമ്മറിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

ഉമ്മറിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. സംഘടനാ വിഷയമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉമ്മര്‍ പെരുവണ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സ തേടി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!