മന്ത്രിയുടെ പ്രഖ്യാപനം നടന്നെങ്കിലും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സൗജന്യ ചികിത്സ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു

പരിയാരം: മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതരുടെ പത്രക്കുറിപ്പ്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ സൗജന്യചികില്‍സയില്‍ ആശയക്കുഴപ്പം പടരുന്നു.

ഫെബ്രുവരി ഒന്നുമുതല്‍ കോഴിക്കോട് ഉള്‍പ്പടെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്ന എല്ലാതരം ചികില്‍സാ സൗജന്യങ്ങളും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കുമെന്നാണ് മന്ത്രി 25 ന് നടന്ന കമ്യൂണിറ്റി ഫാര്‍മസി ഉദ്ഘാടനപ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ അന്ന് വൈകുന്നേരം പ്രിന്‍സിപ്പാള്‍ പറത്തിറക്കിയ പത്രക്കുറിപ്പാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഉള്‍പ്പെടെ ഒ.പി ഫീസ് സൗജന്യമാക്കുമെന്നും,

ഒപിയില്‍ പരിശോധനക്കെത്തുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികള്‍ക്ക് പ്രാഥമിക പരിശോധനകള്‍ സൗജന്യമാക്കുമെന്നും കിടത്തി ചികില്‍സ നടത്തുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികള്‍ക്ക് ഐസിയു ചാര്‍ജ്ജും കെ.എം.എസ്.സി.എല്‍ മുഖേന നല്‍കുന്ന മരുന്നുകളും സൗജന്യമായി നല്‍കുമെന്നാണ് അറിയിപ്പ്.

ഇത് പ്രകാരം ശസ്തക്രിയ ഉള്‍പ്പെടെ മറ്റെല്ലാ പരിശോധനകള്‍ക്കും നിലവില്‍ ഈടാക്കുന്ന ഭാരിച്ച തുക തന്നെ നല്‍കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നാമമാത്രമായ സൗജന്യങ്ങള്‍ മാത്രമേ ഇത്പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കണം ഇവിടെ ഈടാക്കേണ്ടതെന്ന മന്ത്രിയുടെ നിര്‍ദ്ദേശം പാഴ്‌വാക്കായി മാറുകയാണെന്നാണ് അക്ഷേപം. ഇക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടായില്ലെങ്കില്‍ ജീവനക്കാരും രോഗികളും തമ്മില്‍ കയ്യാങ്കളിവരെ ഉണ്ടാകുന്ന സ്ഥിതിയായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!