തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

തളിപ്പറമ്പ്: അമിത ചാര്‍ജ് ഈടാക്കുന്ന കെ എസ് ഇ ബി നടപടിക്കെതിരെ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

മണ്ഡലം പ്രസിഡന്റ് ടി.വി.രവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടറി വി.രാഹുല്‍, കല്ലിങ്കീല്‍ പത്മനാഭന്‍, കുഞ്ഞമ്മ തോമസ്, എം.എന്‍.പൂമംഗലം, മാവില പത്മനാഭന്‍, കെ.ലക്ഷ്മണന്‍, ഭാസ്‌ക്കരന്‍ മാന്തംകുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!