കോണ്‍ഗ്രസ്-എസ് തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക പാക്കേജ് മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണെന്നാരോപിച്ച് കോണ്‍ഗ്രസ്-എസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

സംസ്ഥാന കമ്മറ്റി അംഗം കെ.ജെ.വര്‍ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എന്‍.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് റനീഷ് മാത്യു, ജിമ്മി അഗസ്റ്റിന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി.വി.അജയന്‍, ബ്ലോക്ക് സെക്രട്ടറി നെല്ലിയോട്ട് ബാലകൃഷ്ണന്‍, പി.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!