നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് കെ പി സി സി ജന.സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്–

തളിപ്പറമ്പ്: നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെ കര്‍ഷകരോട് യാതൊരു അനുകൂല നിലപാടുകളും സ്ഥീകരിക്കാത്തതുമൂലം ഭാരതമാകെ കര്‍ഷകരോഷം പുകയുമ്പോള്‍ പുതിയ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് കള്ളം പറയുന്ന നരേന്ദ്ര മോദി ആടിനെ പട്ടിയാക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് കെപിസിസി ജന.സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിന്‍ നടന്ന തളിപ്പറമ്പ് പോസ്റ്റാഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കൂകയായിരുന്നു.

അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ടി.വി.രവി അധ്യക്ഷത വഹിച്ചു രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍ എം.എന്‍.പൂമംഗലം, വി.രാഹുല്‍, ടി.ആര്‍.മോഹന്‍ദാസ്, സി.വി.സോമനാഥന്‍, എം.വി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.നബീസബീവി, കല്ലിങ്കീല്‍ പത്മനാഭന്‍, കെ.രമേശന്‍ കുഞ്ഞമ്മ തോമസ്, കെ.രാജന്‍, ടി.വി.അശോകന്‍, സി.വി.ഉണ്ണി, ദീപ രഞ്ജിത്ത്, മാവില പത്മനാഭന്‍,  സി.പി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ.സക്കറിയ കായക്കൂല്‍ സ്വാഗതവും കെ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!