തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരിമ്പം കെ.എസ് ഇ ബി ഓഫീസ് ധര്‍ണ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് വൈദ്യുതി ചാര്‍ജ്  മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കുക, എ.പി.എല്‍ വിഭാഗത്തിന്റെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനം കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിമ്പം കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കയക്കൂല്‍ അദ്ധ്യക്ഷത വഹിച്ചു.

ധര്‍ണ്ണയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി കെ.നബീസ ബീവി, സി.വി ഉണ്ണി, സി.പി.മനോജ്, ഇര്‍ഷാദ് സൈദാരകത്ത്, നൗഷാദ് ബ്ലാത്തൂര്, രാഹൂല്‍ ദാമോദരന്‍, കെ.പ്രഭാകരന്‍, ദീപാ രഞ്ജിത്ത്, നൗഷാദലി, പി.വി.സോമനാഥന്‍, ഹംസ കായക്കുല്‍, അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!