കൊറോണ ബിയര്‍ സിംപിളാണ്, സ്ട്രോങ്ങും… കൊറോണ വൈറസും കോറോണ ബിയറും രണ്ടാണ്

ലോകരാജ്യങ്ങള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു കൊറോണയുണ്ട്. ഗൂഗിള്‍ ട്രെന്‍ഡ് സെര്‍ച്ചിങ് ഹിസ്റ്ററി കുത്തനെ ഉയര്‍ന്ന കൊറോണ ബിയറിനെ കുറിച്ചാണ് പറയുന്നത്.

ഒരു മെക്‌സിക്കന്‍ ബിയറാണ് കൊറോണ. പലരുടെയും ഇഷ്ട ബിയര്‍ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ചൈനയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളും ബിയര്‍ പ്രേമികളില്‍ പലരും കൊറോണ വൈറസ് പടരുന്നത് കൊറോണ ബിയറില്‍ നിന്നാണ് എന്ന് പോലും തെറ്റിദ്ധരിച്ചിട്ടുണ്ടത്രെ.

ഗൂഗിള്‍ ട്രെന്‍ഡ് പുറത്ത് വിട്ട വിവരമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഗൂഗിള്‍ സെര്‍ച്ചിങ് അനുസരിച്ച് ബിയര്‍ വൈറസിനെ കുറിച്ചും കൊറോണ ബിയര്‍ വൈറസിനെ കുറിച്ചും ഗൂഗിളില്‍ തെരയുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നതായാണ് വ്യക്തമാക്കുന്നത്.

പലരും ഇത്തരത്തില്‍ കൊറോണ വൈറസിനെയും കൊറോണ ബിയറിനെയും പറ്റി വ്യാജ വാര്‍ത്തകളും മറ്റും വാട്‌സാപ്പുകളിലും മറ്റും അടിച്ചിറക്കുകയും ചെയ്തതോടെ ആളുകള്‍ വീണ്ടും ഭീതിയിലാകുകയായിരുന്നു.

ഇതിന്റെ സത്യാവസ്ഥ തേടിയാണ് പലരും ഗൂഗിളില്‍ തിരഞ്ഞത്. എന്നാല്‍ കൊറോണ വൈറസും കൊറോണ ബിയറും തമ്മില്‍ യാതൊരു ബന്ധവുമില്ല. മക്‌സിക്കന്‍ ബിയറിനെ സംശയിക്കല്ലെ…


നിയമപ്രകാരമുളള മുന്നറിയിപ്പ് :  മദ്യപാനം ആരോഗ്യത്തിന് ഹാനികരം…..

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!