വ്യാപാരികള്‍ തുറന്നാല്‍ കോവിഡ് രൂക്ഷമാവും–കൃഷിവകുപ്പും വീവേഴ്‌സ് സൊസൈറ്റിയും തുറന്നാല്‍ സ്വര്‍ഗീയാനുഭൂതി–തളിപ്പറമ്പില്‍ ജനരോഷം അണപൊട്ടുന്നു–

തളിപ്പറമ്പ്: വ്യാപാരികള്‍ കട തുറന്നാല്‍ കൊറോണ, കൃഷിവകുപ്പും വീവേഴ്‌സ് സൊസൈറ്റിയും വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങുന്നത് സ്വര്‍ഗീയാനുഭൂതി—ഇരട്ട നീതിക്കെതിരെ ജനരോഷമുയരുന്നു.

തളിപ്പറമ്പില്‍ കഴിഞ്ഞ 21 ദിവസമായി തുടര്‍ന്നുവരുന്ന ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരെ വാശിയോടെ നിലപാട് സ്വീകരിക്കുന്ന പോലീസും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഓണക്കാലത്ത് വീവേഴ്‌സ് സൊസൈറ്റികളും അതുപോലെ കൃഷിവകുപ്പും തുണി വില്‍പനയും പപച്ചക്കറിചന്തയും നടത്തുന്നതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ ഇരട്ടനീതിക്കെതിരെ തളിപ്പരമ്പിലെ വ്യാപാരി സമൂഹത്തോടൊപ്പം പൊതുജനങ്ങളും കടുത്ത പ്രതിഷോധവും രോഷവുമായി രംഗത്തിറങ്ങുന്നു.

ഒരേ നാട്ടില്‍ ഇരട്ട നയവും ഇരട്ട നീതിയും…. വ്യാപാരികള്‍ക്ക് കട തുറക്കാനോ വിപണനം നടത്താനോ പറ്റില്ല-ഇതുപോലെ ഉള്ളവര്‍ക്കാകാം… ഇവര്‍ക്ക് കോവിഡ് മാനദണ്ഡം വേണ്ട..? ഇവര്‍ കൊറോണ വൈറസ് വാഹകര്‍ ആവില്ലേ…? എന്നാണ് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അണപൊട്ടുന്ന രോഷത്തോടെ ചോദിക്കുന്നത്.

ഉത്തരവാദപ്പെട്ടവര്‍ രണ്ടുതരത്തില്‍ നീതി നടപ്പിലാക്കുന്നതിനിടയില്‍ തളിപ്പറമ്പില്‍ അനന്തമായികട അടച്ചിടല്‍തുടരുകയും ജനജീവിതംസ്തംഭിക്കുകയും ചെയ്തസാഹചര്യത്തില്‍ നാളെ ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച്‌ചേര്‍ക്കാന്‍ ജില്ലകലക്ടര്‍ തിരുമാനിച്ചിട്ടുണ്ട്.

ജയിംസ്മാത്യു എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ അള്ളാകുളംമഹമ്മൂദ്, സബ്ബകല്കടര്‍ എസ്. ഇലക്യ, ഡി വൈ എസ് പി ടി.കെ. രത്‌നകുമാര്‍, ആരോഗ്യവകുപ്പ്‌മോധാവികള്‍ എന്നിവര്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ഈ യോഗത്തില്‍ എടുക്കുന്ന തിരുമാനങ്ങള്‍ നടപ്പില്‍വരുത്തുമെന്നാണ് സൂചനകള്‍.

വ്യാപാരികളോട് ജില്ലാ അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ പ്രതിഷോധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണിലെ ആളുകളോട് അധികൃതര്‍ രണ്ട് നീതി കാട്ടരുതെന്ന് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചക്കാലമായി ലോക്ക്ഡൗണ്‍ തുടരുന്ന തളിപ്പറമ്പില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ കൂവോട് കൃഷിഭവനില്‍ ആരംഭിക്കുന്ന പച്ചക്കറി മേളയും അതോടനുബന്‍ധിച്ചു നടക്കുന്ന കൈത്തറി വില്പനയും തളിപ്പറമ്പിലെ വ്യാപാരികളോട് അധികാരികള്‍ കാണിക്കുന്ന ഇരട്ട നയമാണ്.

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തളിപ്പറമ്പില്‍ പച്ചക്കറി ഉള്‍പ്പെടെ ഉള്ള വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി കിടക്കുമ്പോള്‍ ലോക്ക് ഡൗണ്‍ വക വെക്കാതെ നടത്തുന്ന മേളകള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!