ആഗസ്റ്റ്-9- വ്യാപാരി ദിനം സേവനദിനമായി ആചരിച്ച് വ്യാപാരി-വ്യവസായി യൂത്ത് വിംഗ്

കണ്ണൂര്‍: വ്യാപാരി ദിനം സേവനദിനമാക്കി ആചരിച്ചുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി.

കോവിഡ്- 19 കൊറോണ വൈറസ് വ്യാപനത്തിന്റെയും ജില്ലയിലുണ്ടായ കാലവര്‍ഷ കെടുതിയിലും മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഒരുപാട് ജീവന്‍ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വ്യാപാരിദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി മണ്‍ മറഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടും ദുരിതമനുഭവിക്കുന്നവര്‍ക്ക് സേവനപ്രവര്‍ത്തനം നടത്തിയും യൂത്ത് വിംഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തകര്‍ വ്യാപാരി ദിനം സേവനാദിനം ആയി ആചരിച്ചത്.

ജില്ലയില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കം ഉണ്ടായ ശ്രീകണ്ഠാപുരം, ചെങ്ങളായി തുടങ്ങിയ സ്ഥലങ്ങള്‍ യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡണ്ടുമായ കെ.എസ്.റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സായി കിഷോര്‍, ട്രഷറര്‍ കെ.പി ഇബ്രാഹിം, കോ-ഓര്‍ഡിനേറ്റര്‍ പി.സുമിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

ശ്രീകണ്ഠാപുരം യൂണിറ്റ് പ്രസിഡന്റ് സി.സി.മാമുഹാജി, യൂത്ത്‌വിംഗ് യൂണിറ്റ് പ്രസിഡന്റ് നിയാസ് മലബാര്‍, ജനറല്‍ സെക്രട്ടറി സി.നാസര്‍, ട്രഷറര്‍ സഹദ് സാമ, ചെങ്ങളായി യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രന്‍, കുറുമാത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് ഏഷ്യന്‍ മുസ്തഫ എന്നിവരും പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!