കേരളാ എന്‍ ജി ഒ അസോസിയേഷന്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷ്യസാമഗ്രികള്‍ നല്‍കി, സംസ്ഥാന കമ്മറ്റി അംഗം പി.സി.സാബു വിതരണം ചെയ്തു.

പരിയാരം: കേരള എന്‍ ജി ഒ അസോസിയേഷന്‍, റൂറല്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പിലാത്തറ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും, ക്വറന്റീനില്‍ കഴിയുന്ന ജീവനക്കാര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ നല്‍കി.

അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി.സി.സാബു മെഡിക്കല്‍ കോളേജിലെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഇവ കൈമാറി.

ചടങ്ങില്‍ യു.കെ മനോഹരന്‍, ടി.വി.ഷാജി, സി.അജിത്കുമാര്‍, കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ജെ.വിജയമ്മ, എന്‍.ഇ.നിതിന്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!