കോവിഡ് മാറി, മന്ത്രി ഇ.പി.ജയരാജനും ഭാര്യയും ആശുപത്രി വിട്ടു

 കണ്ണൂർ (പരിയാരം ) : കോവിഡ്‌ പോസിറ്റീവായതിനെത്തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും ഇന്ന് ഡിസ്ചാർജ്ജായി.

കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനാലാണ്‌ ഇരുവരേയും ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ്ജ്‌ ചെയ്യുന്നത്‌.

രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ്‌ കോവിഡ്‌ മെഡിക്കൽ ബോർഡ്‌ ചെയർമാനും പ്രിൻസിപ്പാളുമായ കെ.എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ്‌ കൺവീനറുമായ ഡോ കെ സുദീപും നേരിട്ടെത്തി ഡിസ്‌ചാർജ്ജ്‌ വിവരം അറിയിക്കുകയായിരുന്നു.

7 ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാനും മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു.

കോവിഡ്‌ പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് ഈ മാസം 11 നാണ്‌ മന്ത്രിയേയും ഭാര്യയേയും പരിയാരത്ത്‌ അഡ്മിറ്റ്‌ ചെയ്തത്‌.

മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ കെ.എം.കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ കൺവീനറുമായ കോവിഡ്‌ മെഡിക്കൽ ബോർഡ്‌ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടർമാരാണ്‌ ചികിത്സ നടത്തിയത്‌.

കോവിഡ്‌ രോഗമുക്തി നേടി ഡിസ്‌ചാർജ്ജാവുന്ന ഘട്ടത്തിൽ ഡോക്ടർമാർ, നേഴ്സുമാർ, ക്ലീനിംഗ്‌ ജീവനക്കാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൃത്യസമയത്ത്‌ ഭക്ഷണം എത്തിച്ചുനൽകിയ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി കിച്ചണും മന്ത്രി നന്ദി അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!