ഡെല്‍ഹിയില്‍ നിന്നെത്തിയ പാപ്പിനിശേരി സ്വദേശിയായ 81 കാരന് കോവിഡ് രോഗമുക്തി

പരിയാരം: എണ്‍പത്തിയൊന്നുകാരന് അല്‍ഭുതകരമായ കോവിഡ് വിമുക്തി. ഡെല്‍ഹിയില്‍ നിന്നും 14 ന് കണ്ണൂരിലെത്തിയ ഇദ്ദേഹം അന്നു മുതല്‍ തന്നെ അവശനിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞ പാപ്പിനിശേരി വെസ്റ്റ് സ്വദേശിയായ ഇദ്ദേഹം കിഡ്‌നി, ലിവര്‍ എന്നീ അവയവങ്ങള്‍ക്ക് അസുഖം ബാധിച്ച് ചികില്‍സയിലായിരുന്നപ്പോഴാണ് കോവിഡും ബാധിച്ച് നില ഗുരുതരമായത്.

എന്നാല്‍ 19 നും 20 നും നടത്തിയ ശ്രവപരിശോധനയില്‍ ഇദ്ദേഹം രോഗവിമുക്തനായിരിക്കയാണ്.

എന്നാല്‍ മറ്റ് അസുഖങ്ങള്‍ ബാധിച്ചതിനാല്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഐ സി യു വില്‍ തന്നെ തുടരുകയാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വയോധികനായ ഒരാള്‍ കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നു എന്നത് അപൂര്‍വമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മറ്റ്‌ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളതുകൊണ്ടാണ് ഐ സി യുവില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ പ്ലാസ്മാ തെറാപ്പി നടത്താന്‍ തീരുമാനിച്ചിരുന്ന കുവൈത്തില്‍ നിന്ന് തിരിച്ചെത്തിയ കൂടാളി സ്വദേശിയും ശ്രവ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ പ്ലാസ്മാതെറാപ്പി ഉപേക്ഷിച്ചിരിക്കയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!